Headlines

Webdesk

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.80 വയസ്സായിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ജനസംഗം കാലഘട്ടം മുതലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജ്ജീവമാകുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാറാട് കലാപകാലത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.

Read More

ഇടുക്കിയിൽ അനധികൃത റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ മരിച്ച സംഭവം; തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീണു മരിച്ച തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്‌, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശിപാർശ ചെയ്യുക. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ…

Read More

അപകടകാരികളായ വന്യജീവികളെ കൊല്ലുന്നതിന് അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍; വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ പരിഗണിക്കും

അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുന്നതിന് അധികാരം നല്‍കുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടുളള നിയമ നിര്‍മ്മാണം നിലനില്‍ക്കുമോയെന്ന സംശയങ്ങള്‍ക്കിടയിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് സഭ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് അക്രമകാരികളായി നാട്ടിലിറങ്ങുന്ന മറ്റുനടപടികളിലേക്ക് കടക്കാതെ തന്നെ വെടിവച്ച് കൊല്ലാന്‍ വ്യവസ്ഥ…

Read More

ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾ മരിച്ച സംഭവം; റിസോർട്ട് സൂപ്പർവൈസർ കസ്റ്റഡിയിൽ

ഇടുക്കി അടിമാലി ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് സൂപ്പർവൈസർ കസ്റ്റഡിയിൽ. മിസ്റ്റി വണ്ടേഴ്സ് റിസോർട്ടിൻ്റെ സൂപ്പർവൈസറാണ് കസ്റ്റഡിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അപകടത്തിൽ റിസോർട്ട് ഉടമയും പ്രതിയാകും. പള്ളിവാസൽ വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസിന്റെ നടപടി റിസോർട്ട് നിർമ്മാണത്തിൽ വ്യാപക അപാകതയാണ് ഉണ്ടായിട്ടുള്ളത്. റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. മാസങ്ങളായി അനധികൃത നിർമ്മാണം തുടർന്നിട്ടും റവന്യൂ വകുപ്പ് ഇടപെട്ടില്ല. ഈ വർഷം…

Read More

തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. നിലവില്‍ പേട്ട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ലോക്കോ പൈലറ്റ് വിവരമറിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

Read More

ആഗോള അയ്യപ്പ സംഗമം; പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ വിശദീകരിക്കാൻ മന്ത്രി വി എൻ വാസവൻ ഇന്ന് 12 മണിക്ക് പമ്പയിൽ മാധ്യമങ്ങളെ കാണും. പണിപൂർത്തിയാക്കി പ്രധാന വേദിയും മറ്റ് ഉപവേദികളും ഇന്ന് ദേവസ്വം ബോർഡിന് കൈമാറും. 3000 ത്തോളം പ്രതിനിധികളെയാണ് ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ…

Read More

പൊലീസ് അതിക്രമം; നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എകെഎം അഷറഫ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരാണ് സമരം ഇരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരം ചെയ്യുന്ന എംഎല്‍എമാരെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും സന്ദര്‍ശിച്ചു. പിരിച്ചു വിടല്‍ ഉത്തരവ് ഇറങ്ങും വരെയും സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. അതേസമം, ഇന്നലെ…

Read More

ഡോണള്‍ഡ് ട്രംപും കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും; വിവിധ മേഖലകളില്‍ കരാറുകള്‍ക്ക് സാധ്യത

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെറും ഇന്ന് കൂടിക്കാഴ്ച നടത്തും. സ്റ്റാര്‍മെറുടെ വസതിയായ ‘ചെക്കേഴ്സി’ലാണ് കൂടിക്കാഴ്ച. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ തീരുവ 25 ശതമാനത്തില്‍ നിന്നും പൂജ്യമാക്കി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രയോഗത്തില്‍ വന്നിട്ടില്ല. ലോഹങ്ങള്‍, സാങ്കേതികവിദ്യ, സിവില്‍ ആണവപദ്ധതി എന്നിങ്ങനെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാകുമെന്നാണ് വിവരം. പങ്കാളിത്തത്തിന്റെ ഭാഗമായി എന്‍വിഡിയ, ഓപ്പണ്‍എഐ, ഗൂഗിള്‍ എന്നിവ നിക്ഷേപ കരാറുകള്‍ പ്രഖ്യാപിച്ചേക്കും. ഇന്നലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും…

Read More

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്?; രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ്…

Read More

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെ എത്തിച്ചപ്പോൾ കുറഞ്ഞത് 4 കിലോ; 2019 ലെ യാത്രയിൽ ദുരൂഹതയുണ്ട്, ഹൈക്കോടതി

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസത്തിൽ ഭരണപരമായ വീഴച ഉണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. ശബരിമല ക്ഷേത്ര ഭരണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ സ്വർണ്ണം പൂശുന്നതിനായി സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ല. അത് മനഃപൂർവമാകാമെന്ന സംശയം കോടതി മുന്നോട്ടുവെച്ചു. ഇത്തരം വിവരങ്ങൾ പുറം ലോകം അറിയരുത് എന്ന ഉദ്ദേശത്തോടെ മഹസറിൽ മനഃപൂർവം രേഖപ്പെടുത്തിയില്ല. ഉദ്യോഗസ്ഥ,ഭരണ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി…

Read More