എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടം; അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി
പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിയായ ദുഃഖത്തോടെയാണ് എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം…
