Headlines

കാമുകിയുടെ വീട്ടുകാരെ ഇംപ്രസ് ചെയ്യാൻ വാഹനാപകട നാടകം; യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ടയിൽ പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ. യുവതിയെ ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. കോന്നി സ്വദേശികളായ രഞ്ജിത്ത് – അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 23നായിരുന്നു അപകടനാടകം.
കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരിൽ നിന്നും യുവതി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാറിലെത്തി ഇടിച്ചിടുകയായിരുന്നു. പിന്നാലെ എത്തിയ രഞ്ജിത്ത് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഭർത്താവാണെന്ന് പറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് നാടകം പൊളിഞ്ഞത്. അപകടം നടന്ന ഉടനെ ഭർത്താവാണെന്ന് പറഞ്ഞ് യുവാവ് എത്തിയത് നാട്ടുകാർ സംശയിച്ചിരുന്നു. യുവാവിനും സുഹൃത്തിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാനാണ് അപകട നാടകമെന്ന് പൊലീസ് പറഞ്ഞു.