ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചതിനെ പരിഹസിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. കളിപ്പാട്ട ചർച്ച അല്ല വിദ്യാർഥികൾക്കിപ്പോൾ വേണ്ടത് JEE, NEET പരീക്ഷാ ചർച്ചയാണ് വേണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ നടത്തുന്നതിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ മുൻഗണന നൽകുന്നത് പരീക്ഷയെ കുറിച്ചുള്ള ചർച്ചയ്ക്കാണ്. അല്ലാതെ കളിപ്പാട്ട ചർച്ചക്കല്ലെന്നും രാഹുൽ പറഞ്ഞു
കൊവിഡ് നിയന്ത്രണത്തിലെ പരാജയം മറച്ചുവെക്കാൻ വിദ്യാർഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രാഹുൽ പറഞ്ഞുച സർക്കാർ വിദ്യാർഥികളെ കേൾക്കുകയും സമവായത്തിൽ എത്തുകയും വേണമെന്നും വയനാട് എംപി പറഞ്ഞു.