വാളാട് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ കേസ്

വാളാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത അറുപതോളം പേർക്കെതിരെ തലപുഴ പോലീസ് കേസെടുത്തു .

വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പ്രദേശത്തെ 51 കാരൻ അഞ്ച് ദിവസം മുമ്പ് കുഴഞ്ഞ് വീണിരുന്നു. തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം  വൈകീട്ട് മൂന്നു മണിയോടെ മരിച്ചു. മൃതദ്ദേഹം വീട്ടീലെത്തിച്ചപ്പോൾ മരണാനന്തര ചടങ്ങിൽ 60 പേരോളം വന്നു പോയെന്നാണ് പരാതിയുള്ളത്.കോവിഡ് മാനദണ്ഡം
ലംഘിച്ച ഇവർക്ക് നേരെയാണ് പോലീസ് കേസെടുത്തതെന്ന് തലപ്പുഴ സി.ഐ. പി.കെ. ജിജേഷ് അറിയിച്ചു. മുമ്പ് നടന്ന മരണാനന്തര – വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് വാളാട് പ്രദേശത്ത് കോവിഡ് പടർന്നു പിടിച്ചത്. നിലവിൽ വാളാട് പ്രദേശം ലാർജ് ക്ലസ്റ്ററാണ്.