Headlines

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം; വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ ഔദ്യോഗിക വിശദീകരണവുമായി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. ആലന്ദ് മണ്ഡലത്തിലെ വിശദാശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2023 ഫെബ്രുവരി 21 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2022 ഡിസംബറിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്രയും അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയും 24 അപേക്ഷകൾ മാത്രമാണ് യഥാർത്ഥമെന്ന് കണ്ടെത്തി. തെറ്റായ അപേക്ഷകൾ തള്ളുകയും ചെയ്തിരുന്നതായുമായാണ് കർണാടക കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നത്.

അപേക്ഷകളുടെ അടിസ്ഥാനത്തിൽ 24 വോട്ടുകൾ മാത്രമാണ് നീക്കം ചെയ്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിക്കുന്നത്. 5994 അപേക്ഷകൾ തെറ്റാണെന്ന് കണ്ടെത്തി. തെറ്റായ ഈ അപേക്ഷകൾ നിരസിച്ചിരുന്നു. അതായത് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം തള്ളുകയാണ് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. വ്യാജ അപേക്ഷകളെത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകുകയും അതിൽ ആലന്ദ് പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 21ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും എഫ്‌ഐആർ നമ്പർ അടക്കമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്.

കൽബുർഗി പോലീസ് സൂപ്രണ്ടിന് 2023 സെപ്റ്റംബർ ആറിന് മുഴുവൻ വിവരങ്ങളും കൈമാറി. മൊബൈൽ നമ്പർ, ഐപി അഡ്രസ്സ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ആണ് കൈമാറിയത്. വിവരങ്ങൾ നൽകിയതിനു ശേഷം പുരോഗതി അവലോകനം ചെയ്യുന്നതിനായി ചീഫ് ഇലക്ടറൽ ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥനുമായും പോലീസിലെ സൈബർ സുരക്ഷാ വിദഗ്ധരുമായും മീറ്റിങ്ങുകൾ നടത്തി. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ കടന്നാക്രമിച്ചാണ് വോട്ടുകൊള്ളയിൽ രാഹുൽ ഗാന്ധി പുതിയ തെളിവുകൾ നിരത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകൾ പട്ടികയിൽ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈൽഫോൺ നമ്പറുകൾ ഉപയോഗിച്ച്, പ്രത്യേക സോഫ്റ്റ്‍വയറുകൾ ഉപയോഗിച്ചാണ് വോട്ടുകൾ നീക്കിയതെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നത്.കൽബുർഗി പോലീസ് സൂപ്രണ്ടിന് 2023 സെപ്റ്റംബർ ആറിന് മുഴുവൻ വിവരങ്ങളും കൈമാറി. മൊബൈൽ നമ്പർ, ഐപി അഡ്രസ്സ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ആണ് കൈമാറിയത്. വിവരങ്ങൾ നൽകിയതിനു ശേഷം പുരോഗതി അവലോകനം ചെയ്യുന്നതിനായി ചീഫ് ഇലക്ടറൽ ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥനുമായും പോലീസിലെ സൈബർ സുരക്ഷാ വിദഗ്ധരുമായും മീറ്റിങ്ങുകൾ നടത്തി. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

ആലന്ദ് മണ്ഡലത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടേഴ്സിനെ വാർത്താസമ്മേളന വേദിയിലെത്തിച്ചായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ ഓൺലൈനിൽ ആയി ആർക്കും വോട്ട് നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ നിരാശയെന്ന് ബിജെപി പരിഹസിച്ചു.