ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നു,
സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിക്കും എന്നാണ് വിവരം,ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതി മുറികളില്‍ വാദം കേള്‍ക്കുക.
ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അംഗങ്ങളായുള്ള സമിതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോടതിമുറികളിലെ വാദം പുനരാരംഭിക്കാനുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസിന് കൈമാറിയത്.
ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ വാദം കേള്‍ക്കാം എന്ന ശുപാര്‍ശയാണ് സമിതി നല്‍കിയിരിക്കുന്നത്.
വാദം കേള്‍ക്കല്‍ നാലോ അഞ്ചോ കോടതി മുറികളില്‍ മാത്രമാകും നടക്കുക,ഈ സമിതി അഭിഭാഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.