ഓപറേഷൻ ഗംഗ: രണ്ട് വിമാനങ്ങളിൽ 434 പേർ കൂടി ഡൽഹിയിലെത്തി

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഓപറേഷൻ ഗംഗ തുടരുന്നു. രണ്ട് വിമാനങ്ങൾ കൂടി ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമായി ഡൽഹിയിലെത്തി. രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 434 പേർ ഡൽഹിയിലെത്തിയത്.

ഇതിനോടകം 9 വിമാനങ്ങളിലായി 2212 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചത്. അതേസമയം രക്ഷാദൗത്യത്തിന്റെ വേഗത വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വ്യോമസേനയും രക്ഷാ ദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ നാല് സി 17 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്.

അതേസമയം യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഖാർകീവിൽ നടന്ന ആക്രമണത്തിലാണ് മെഡിക്കൽ വിദ്യാർഥിയായ നവീൻ കൊല്ലപ്പെട്ടത്. കർണാടക സ്വദേശിയാണ് നവീൻ.