സിൽവർ ലൈൻ പദ്ധതിക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധത്തിനെത്തിയത്. കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതേസമയം എറണാകുളത്ത് കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണമാണ് കെ റെയിൽ വിരുദ്ധർ നടത്തുന്നത്. അധികൃതർ കല്ലിടാൻ എത്തുമ്പോൾ ശക്തമായി എതിർക്കണമെന്ന് ഇവർ വീടുകൾ കയറി ആഹ്വാനം ചെയ്യുന്നുണ്ട്. ജില്ലയിൽ കല്ലിടൽ നടപടികൾ കെ റെയിൽ തുടരുമ്പോഴാണ് പ്രതിഷേധത്തിനായി നാട്ടുകാരെ സംഘടിപ്പിക്കാനായി കെ റെയിൽ വിരുദ്ധർ പ്രചാരണം ശക്തമാക്കുന്നത്.