ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

 

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 23ന് മെൽബണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെന നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ടൂർണമെന്റ്.

പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. കൂടാതെ യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും. ഒന്നാം ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ്

നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം ഒക്ടോബർ 22നാണ്. 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.