രാജ്യത്തെ സമൂഹ അടുക്കളകൾക്കായി മാതൃക പദ്ധതി തയാറാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.പട്ടിണിമരണങ്ങൾ ഒഴിവാക്കാൻ സമൂഹ അടുക്കള നയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന റിട്ട് ഹർജിയിലാണ് നിർദേശം. പോഷകാഹാരക്കുറവ്, പട്ടിണി മരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാനും പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നിർദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാറുകൾക്ക് സമയം നൽകിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു.
പട്ടിണി, പോഷകാഹാരക്കുറവുമൂലം മരണം തുടങ്ങിയ വലിയ വിഷയങ്ങളല്ല കോടതിയുടെ പരിഗണനയിലുള്ളത്. വിശപ്പകറ്റണം. പാവപ്പെട്ട ആളുകൾ തെരുവിൽ വിശക്കുകയാണ്. ഈ പ്രശ്നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. വിഷയം മനുഷ്യത്വപരമായി എടുത്ത് പരിഹാരത്തിന് ശ്രമിക്കുക. ബുദ്ധി പ്രയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.