വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 63.1 ഓവർ മാത്രമേ പിടിച്ചുനിൽക്കാനായുള്ളു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്
നായകൻ കെ എൽ രാഹുലും അശ്വിനും മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. രാഹുൽ 133 പന്തിൽ 50 റൺസെടുത്ത് പുറത്തായി. അശ്വിൻ 50 പന്തിൽ 46 റൺസെടുത്തു. മായങ്ക് 26 റൺസിനും വിഹാരി 20 റൺസിനും റിഷഭ് പന്ത് 17 റൺസിനും പുറത്തായി.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജാൻസൺ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റബാദ, ഒലിവർ എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് സ്‌കോർ 14ൽ നിൽക്കെ ഏഴ് റൺസെടുത്ത മർക്രാമിനെ നഷ്ടമായി. 11 റൺസുമായി എൽഗാറും 14 റൺസുമായി പീറ്റേഴ്‌സണുമാണ് ക്രീസിൽ.