ഹെലികോപ്റ്റർ അപകടം: വ്യോമസേനാ മേധാവി സംഭവസ്ഥലത്ത് എത്തി; ഡേറ്റാ റെക്കോർഡർ കണ്ടെത്തി

 

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലം വ്യോമസേനാ മേധാവി വി ആർ ചൗധരി സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവിനൊപ്പമാണ് അദ്ദേഹം ഊട്ടി കൂനൂരിനടുത്തുള്ള കട്ടേരിയിൽ എത്തിയത്.

അപകട സ്ഥലത്ത് വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അപകടത്തെ സംബന്ധിച്ച് വിശദമായ പ്രസ്താവന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ നടത്തും.