കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും ചാർജറുകളും പിടിച്ചെടുത്തു

 

കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജറുകളും പിടിച്ചെടുത്തു. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് പവർ ബാങ്കുകളും അഞ്ച് മൊബൈൽ ചാർജറുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊബൈലുകളിൽ സിം കാർഡുണ്ടായിരുന്നില്ല. ഒളിപ്പിച്ചുവെച്ച സിം കാർഡുകൾ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്

വിയ്യൂരിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശനിയാഴ്ച രാത്രി പരിശോധന നടത്തിയത്. ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.