ഹോക്കിയിൽ നാണം കെട്ടു; ഓസ്‌ട്രേലിയക്കെതിരെ 7-1ന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു

ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ മാത്രമായിരുന്നു ഇന്ത്യ വഴങ്ങിയത്. രണ്ടാം ക്വാർട്ടറിൽ പക്ഷേ കാര്യങ്ങൾ കൈവിട്ടു. മൂന്ന് ഗോളുകൾ ഇന്ത്യൻ വലയിൽ കയറി. മൂന്നാം ക്വാർട്ടറിൽ ഓസ്‌ട്രേലിയ രണ്ട് ഗോൾ നേടിയപ്പോൾ ഇന്ത്യ ഒന്ന് തിരിച്ചടിച്ചു. നാലാം ക്വാർട്ടറിൽ ഓസീസ് ഒരു ഗോൾ കൂടി സ്വന്തമാക്കി

ബ്ലെയ്ക് ഗവേഴ്‌സ് ഓസീസിന് വേണ്ടി ഇരട്ട ഗോളുകൾ നേടി. ദിൽപ്രീത് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ. ഇന്ത്യയുടെ അടുത്ത എതിരാളി സ്‌പെയിനാണ്.