റേഷൻ അറിയിപ്പ്; ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു
1. ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. എല്ലാ വിഭാഗം കാർഡിനും ജൂൺ കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കുന്നതാണ്.
*ജൂൺ മാസ കിറ്റിലെ സാധനങ്ങൾ*
▪️ചെറുപയർ – 500 ഗ്രാം
▪️ഉഴുന്ന് – 500 ഗ്രാം
▪️തുവരപ്പരിപ്പ് – 250 ഗ്രാം
▪️കടല – 250 ഗ്രാം
▪️പഞ്ചസാര – 1 കിലോഗ്രാം
▪️തേയില – 100 ഗ്രാം
▪️മുളക് പൊടി – 100 ഗ്രാം
▪️മഞ്ഞൾ പൊടി – 100 ഗ്രാം
▪️വെളിച്ചെണ്ണ – അര ലിറ്റർ
▪️ആട്ട – 1 കിലോഗ്രാം
▪️ഉപ്പ് – 1 കിലോഗ്രാം
എന്നിവയാണ്.
2. മേയ് കിറ്റ് വിതരണവും തുടരുന്നുണ്ട്.