ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വീണ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട റിംഗ് റോഡിൽ വെച്ച് എതിരെ വന്ന വാഹനവുമായി പ്രചാരണ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. എംഎൽഎക്കും ഡ്രൈവർക്കും നിസാര പരുക്കുകളുണ്ട്. ഇരുവരെയും പ്രാഥമിക ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The Best Online Portal in Malayalam