സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി
തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി ശ്രീജിത്തിന്റെ രി്പപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. കേസിൽ ആരെയും പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ, തൃശ്ശൂർ കേന്ദ്രീകരിച്ച് നിരവധി അവയവ കൈമാറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.