എറണാകുളത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീൻ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ നാലു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.

 

എറണാകുളം ജില്ലയിൽ ഇന്നലെ 929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 718 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ 197 പേരുടെ ഉറവിടം വ്യക്തമല്ല.