പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു.
ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ വഴിയിലൂടെ കുട്ടികള്‍ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടി പിന്നിലുമായി ഓടുകയായിരുന്നു. ഇതിനിടെ ഓട്ടത്തിനിടയില്‍ ഇളയ കുട്ടി അറിയാതെ പാമ്പിന്റെ ദേഹത്ത് തട്ടി. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ കടിക്കാനായ് കുതിക്കുന്നതും ദൃശ്യത്തിൽ കാണാം. പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. പാമ്പ് പിന്നീട് ചെടികൾക്കിടയിലേക്ക് മറഞ്ഞു.