അച്ചടി സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളിലും ബാനറുകളിലും അച്ചടി സ്ഥാപനങ്ങളുടെയും പ്രസാധകരുടെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്താത്ത മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പ്രചാരണ സാമഗ്രികളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടരുമെന്നും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.