മെസ്സിയും സംഘവും എന്നെത്തുമെന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ കായികപ്രേമികള്‍. വരുമെന്നും ഇല്ലെന്നുമുള്ള തരത്തില്‍ ഒട്ടേറെ ആശയകുഴപ്പങ്ങള്‍ക്ക് ഒടുവില്‍ ഇപ്പോള്‍ അതിന് ഒരു ഉത്തരമെന്നോണം പ്രതികരിച്ചിരിക്കുകയാണ് അര്‍ജന്റീന ടീം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍.
കേരളത്തില്‍ വന്ന് മത്സരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഉന്നത അധികാരികളുമായി നടത്തുകയാണ്. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ അര്‍ജന്റീന ടീമിന് ഇത്രയും ആരാധകര്‍ ഉണ്ടെന്നത് ഏറെ അഭിമാനകരമാണ്. അവരുടെ മുന്‍പില്‍ കളിക്കുക എന്നത് തങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണെന്നും, അടുത്ത വര്‍ഷം നോര്‍ത്ത് അമേരിക്കയിലെ മൂന്ന് നഗരങ്ങളിലായി (യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ) നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് മുന്നേ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ലിയോണല്‍ മെസ്സി ശാരീരികമായി ഫിറ്റാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ലിയാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ വച്ച് നടന്ന, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സുമായി സഹകരണത്തിനുള്ള ധാരണ കരാര്‍ ഒപ്പുവെക്കുന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു ലിയാന്‍ഡ്രോ. ലുലു എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയില്‍ അര്‍ജന്റീന ടീമിന്റെ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് ലുലു ഹോള്‍ഡിങ്‌സ് സ്ഥാകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും പറഞ്ഞു.