
വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്‌ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ ഏലൂർ മേഖല സെക്രട്ടറി സി.എ.അജീഷിന്റെപരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ് .ഇതിൽ വി എസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു. വി എസിനെതിരെ ജാതീയമായി അധിക്ഷേപം നടത്തിയ സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി…