ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെഡിയു. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ലെന്ന് ജെഡിയു എംപി ഗിരിധരി യാദവ്. കമ്മീഷന് ബീഹാറിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല എന്നും കുറ്റപ്പെടുത്തല്‍. അതിനിടെ പാര്‍ലിമെന്റ് വര്‍ഷക്കാല സമ്മേളനത്തില്‍ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യില്ല എന്നും വിവരം.
ബിഹാറില്‍ ഭരണകക്ഷിയായ ബിജെപിയെ വെട്ടിലാക്കിയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ജെഡിയു എംപി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തങ്ങളുടെ മേല്‍ ബലമായി അടിച്ചേല്‍പ്പിച്ചിരിക്കുന്നുവെന്നും പാര്‍ട്ടി ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്നത് പ്രശ്‌നമല്ല,ഇതാണ് സത്യമെന്നും ഗിരിധരി യാദവ് തുറന്നടിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ജെഡിയുവിനുളില്‍ ആഭ്യന്തര കലഹം ഉടലെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതിലൂടെ ജെഡിയുവിന് മേല്‍കൈ ഉള്ള മേഖലകളിലെ വോട്ടിനെ അത് ബാധിക്കും എന്നാണ് പാര്‍ട്ടിയുടെ ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നത്. SIR നടപ്പാക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും ജെഡിയുവിനെ പതനത്തിലേക്ക് നയിക്കും എന്നും രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.