Headlines

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.ജി. സുധാകരൻ ഉത്തമനായ കമ്മ്യുണിസ്റ്റ് ആണെന്ന് പറഞ്ഞ വി. ഡി സതീശൻ, കെ. സുധാകരൻ നല്ലൊരു കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞില്ല. KSU പ്രവർത്തകർ കൊലപ്പെടുത്തിയ സഹോദരനെ ഓർത്തിരുന്നെങ്കിൽ സുധാകരൻ കോൺഗ്രസിനൊപ്പം പോകുമായിരുന്നില്ല.UDF തകർച്ചയിലാണ്. രണ്ടു പേർ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്നാണ് UDF സ്ഥാനാർത്ഥി രമേശ് പിഷാരടി പറഞ്ഞത്. അത് കടന്ന കൈയായി പോയി. 3 പീഡനം , ഗർഭം അലസിപ്പിക്കൽ തുടരുമെന്നാണോ രമേശ് പിഷാരടി പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത തെറ്റുകൾക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാൻ. അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെയെ കൊണ്ട് വോട്ട് ചോദിക്കാൻ പോകണമെന്നും എ കെ ബാലൻ വ്യക്തമാക്കി.