‘യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു.കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ച് സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ്…

Read More

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇക്കുറി സ്ഥാനാര്‍ത്ഥികളില്ല; യുഡിഎഫിന് പിന്തുണ

കോഴിക്കോട്: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ല. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും. നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും. 2021ല്‍ 18 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇക്കുറി മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

Read More

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന; യുഎഇയിലും ആക്രമണശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. (iran attempted to attack saudi and uae) യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്….

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം…

Read More