ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. (gold rate and indian rupee falls)ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് വിപണിയില്‍ ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ഇന്ന് വിപണി ഇടിവോടെയാണ് ആരംഭിച്ചത്. വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്‌സ് 1,5000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 22,690നരികെ എത്തിനില്‍ക്കുന്നു. 16 സെഷനുകളിലായി വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്. ഓരോ മണിക്കൂറിലും വിറ്റഴിച്ചത് 1,000 കോടിയുടെ ഓഹരികളാണ്. ബിറ്റ്‌കോയിന്‍ മൂല്യം 69,000 ഡോളറില്‍ താഴെയെത്തി.
രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു









