ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി.
അതിനുശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 22 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്.ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് – 1 ട്രാക്ക് 1: തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) ട്രാക്ക് 2: കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ ( കെടിബിസി ഫാൻസ് ക്ലബ്) ട്രാക്ക് 3: ആയാപറമ്പ് പാണ്ടി ചുണ്ടൻ (ഐബിആർഎ കൊച്ചിൻ) ട്രാക്ക് 4: വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്സി).
22 ചുണ്ടൻവള്ളങ്ങളാണ് മത്സരിക്കാനുള്ളത്. ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങൾ മൂന്നെണ്ണം മത്സരിക്കും. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾ 16 എണ്ണമുണ്ട്. ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങൾ 14 എണ്ണമാണ്. വെപ്പുവള്ളങ്ങൾ ആകെ 9 എണ്ണമാണ് ഉള്ളത്. വെപ്പ് എ ഗ്രേഡിൽ 5 എണ്ണവും, വെപ്പ് ബി ഗ്രേഡിൽ 4 എണ്ണവുമാണ്.







