Headlines

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. വള്ളംകളി ആവേശം പ്രേക്ഷകരില്‍ എത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത്. (nehru trophy boat race today alappuzha punnamadakayal) വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മത്സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് 6 ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി…

Read More

തമിഴ്നാട് എംഎൽഎമാർക്കുവേണ്ടി 34 ലക്ഷത്തിന്റെ കാർ വരെ; സെക്രട്ടേറിയറ്റിൽ ടെസ്റ്റ് ഡ്രൈവിന് വാഹനനിര !

ചെന്നൈ ∙ എംഎൽഎമാർക്കു നൽകാനുള്ള കാറുകളുടെ ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ച് തമിഴ്നാട് സർക്കാർ. ഓടിച്ചു നോക്കാൻ എത്തിച്ചവയിൽ 34 ലക്ഷം രൂപയുടെ കാർ വരെ ഉണ്ടെന്നാണു സൂചന. മഹീന്ദ്രയുടെ 6 എസ്‌യുവി മോഡൽ വാഹനങ്ങളാണു കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ എത്തിച്ചത്. സ്കോർപിയോ, എക്സ്‌യുവി എന്നിവയുടെ വിവിധ വേരിയന്റുകൾ ഇതിലുൾപ്പെടുന്നു. എംഎൽഎമാരുടെ അഭിപ്രായം കൂടി വിലയിരുത്തിയാണ് ഏത് വേണമെന്ന തീരുമാനത്തിലെത്തുക. സർക്കാർ വാഹനത്തിനു പുറമേ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും സഹായിക്കു പ്രതിമാസം 25,000 രൂപയുമാണ്…

Read More

‘തായ് മാമൻ തങ്ക മോതിരം തിട്ടം’: നവജാത ശിശുക്കൾക്ക് ‘വിജയ് മാമന്റെ’ സ്വർണ സമ്മാനം, മോതിരം നൽകാൻ 2 കേരളക്കമ്പനികൾ

തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണത്തിലേറിയ ശേഷം വിജയ് സർക്കാർ പ്രഖ്യാപിച്ച ഒട്ടേറേ ജനപ്രിയ പദ്ധതികളിലൊന്നാണിത്. വീട്ടമ്മമാർക്ക് മാസം 2500 രൂപ വീതം, നവവധുക്കൾക്ക് 8 ഗ്രാം വീതം സ്വർണവും സാരിയും നിർധന കുടുംബങ്ങൾക്ക് 6 സൗജന്യ എൽപിജി സിലിണ്ടർ തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്ക് പിന്നാലെയാണ് ഈ ‘ബേബി വെൽകം കിറ്റ്’ പദ്ധതിയും നടപ്പാക്കുന്നത്. 755…

Read More

രോഗം കണ്ടെത്താൻ ഡോക്ടറെ സഹായിക്കുന്ന സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം; ആരോഗ്യരംഗത്ത് പുതിയ കാൽവയ്പ്

കോഴിക്കോട് ∙ വേഗത്തിലുള്ളതും കാര്യക്ഷമവുമായ മെഡിക്കൽ ഇമേജ് വിശകലനത്തിനായി എഐ സൗകര്യമുള്ള സ്മാർട്ട് മൈക്രോസ്കോപ്പി സിസ്റ്റം വികസിപ്പിച്ച് എൻ.ഐ.ടി കാലിക്കറ്റ് ഗവേഷകർ. പരമ്പരാഗത മൈക്രോസ്കോപ്പുകളെ നിർമിത ബുദ്ധി (AI) സഹായത്തോടെ കൂടുതൽ സമർത്ഥനാക്കുന്ന പുതിയ സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് പരിശോധനയിൽ ശ്രദ്ധിക്കേണ്ട കോശങ്ങളെയും അതിലുള്ള ന്വുനതകളെയും മറ്റ് പ്രധാന സവിശേഷതകളെയും കണ്ടെത്തി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനത്തിന് കഴിയും. ദീർഘനേരം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരുന്നതുമൂലമുള്ള കണ്ണിന്റെ ആയാസവും ജോലിഭാരവും കുറയ്ക്കുന്നതിനൊപ്പം, പരിശോധന…

Read More

ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനം; ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഹിസ്ബുല്ലയ്ക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു എസ് ട്രഷറി വകുപ്പ്. അമേരിക്കന്‍ നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോടും അഭ്യര്‍ഥിച്ചു. ഇറാനെതിരെയുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഹിസ്ബുല്ലയ്ക്ക് മേല്‍ അമേരിക്ക് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലബനനിലെ ഇറാന്‍ അനുകൂല പ്രസ്ഥാനമായ ഹിസ്ബുല്ലയെ ആഗോള ഭീകര പ്രസ്ഥാനമായി യുഎസ് ട്രഷറി വകുപ്പ് പുനര്‍നാമകരണം ചെയ്തു. ഇറാനെതിരെയുള്ള സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് അഭ്യര്‍ഥിച്ചത്. എന്നാല്‍, ട്രംപ്…

Read More