Headlines

‘മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസ് ഇല്ല; പത്രിക തള്ളിയ നടപടി പുനപരിശോധിക്കണം’; കോണ്‍ഗ്രസ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ രാഷ്ട്രീയ പോര്

 

രാജ്യസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ രാഷ്ട്രീയ പോര് ശക്തം. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ നടപടിയില്‍ കോണ്‍ഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍, പത്രിക തള്ളിയ കമ്മീഷന്‍ നിലപാടില്‍ മാറ്റം ഉണ്ടാകില്ല.വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടുവെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മീനാക്ഷി നടരാജന് എതിരെ ക്രിമിനല്‍ കേസ് ഇല്ലെന്ന് അഭിഷേക് അഭിഷേക് സിംഗ്‌വി പ്രതികരിച്ചു. ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. പത്രിക തള്ളിയത് തെറ്റായ തീരുമാനമാണ്. പത്രിക തള്ളിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയാല്‍ മതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമത്തില്‍ പോലും ഇല്ലാത്ത വ്യവസ്ഥയില്‍ ആണ് പത്രിക തള്ളിയത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കുറ്റത്തില്‍ പ്രതി ആയാല്‍ മാത്രമേ നടപടി ആവശ്യമുള്ളൂ. കുറ്റപത്രം, കുറ്റം ചേര്‍ക്കല്‍ എന്നിവ ഒന്നും നടന്നിട്ടില്ല – അദ്ദേഹം പറഞ്ഞു.ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് മീനാക്ഷി നടരാജന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെയാണ് കമ്മീഷന്‍ കൂടിക്കാഴ്ചയ്ക്ക് തയാറായി. എന്നാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കി കോണ്‍ഗ്രസ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആരോപിച്ചു.

 

പ്രതിഷേധം ശക്തമാകുമ്പോഴും പത്രിക തള്ളിയ നിലപാടില്‍ മാറ്റം വരുത്തണ്ട എന്നാണ് കമ്മീഷന്‍ തീരുമാനം. നടപടിക്ക് എതിരെ ഉടന്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും.