തോക്കിൻ മുനയിൽ നിർത്തി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു?; പിന്തുണച്ച് മേയർ വി വി രാജേഷ്
കാപ്പാ കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പിന്തുണച്ച് മേയർ വി വി രാജേഷ്. സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകും. സുഗതന്റെ 14 കാരനായ മകനെതിരെ പൊലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതന്റെ വീട്ടിൽ പോകുമെന്നും വിവി രാജേഷ് പറഞ്ഞു. സുഗതനെ വേട്ടയാടുകയാണെന്ന് മേയർ വി വി രാജേഷ്. സുഗതനെ കാപ്പ കേസിൽ പെടുത്തിയതാണ്. വർഷങ്ങളായി സിപിഐഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ അത്…
