Headlines

ദേശീയ പാത നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയം; ഒ.ജെ.ജനീഷ്

കൊല്ലത്തെ ദേശീയപാത അപകടത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. ദേശീയപാത നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി. എൻ.എച്ച്.എ.ഐ വെള്ളാനയായി. നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടു.

ദേശീയപാത നിർമ്മാണം നിരന്തരമായി വിലയിരുത്തുന്നു എന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. തകർന്ന് വീഴുന്ന സ്ഥലങ്ങളിലും പോയി റിയാസ് റീൽസ് എടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന് പറയാനുള്ളത്. അനുബന്ധ പഠനങ്ങളോ, ടെസ്റ്റുകളോ നടത്താതെയാണ് നിർമാണങ്ങൾ എല്ലാം നടത്തിയതെന്ന് അടിക്കടിയുള്ള അപകടങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഓ ജെ ജനീഷ് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല. ഒരു വ്യക്തി നടത്തിയ കൊള്ളയല്ല, മറിച്ച് ഒരു സിസ്റ്റം നടത്തിയ കവർച്ചയാണ്. ആ സിസ്റ്റത്തിന് നേതൃത്വം നൽകുന്നത് സിപിഐഎം ആണ്. അത് കൊണ്ടാണ് ജയിലിൽ ഉള്ളവർക്ക് എതിരെ ഒരു നടപടിയും എടുക്കാത്തത്.

സംസ്ഥാന സെക്രട്ടറി പറഞ്ഞത് ജയിലിൽ ഉള്ള ആളെ എന്തിന് പുറത്താക്കണമെന്നാണ്. അതാണോ മാധ്യമങ്ങൾ ഉയർത്തിയ ചോദ്യം. സിപിഐഎമ്മിന് ഭയക്കാൻ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ട് നടപടി വൈകുന്നു.

രാഹുൽ വിഷയത്തിൽ അറസ്റ്റ് വൈകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. എന്തുകൊണ്ട് നേരത്തെ അറിവുണ്ടായിട്ടും സർക്കാർ അറസ്റ്റ് ചെയ്തില്ല. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അറസ്റ്റ് വൈകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും ഓ ജെ ജനീഷ് വ്യക്തമാക്കി.