വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്

ദില്ലി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള…

Read More

പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം

പുതുച്ചേരി: തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയത്. അതേസമയം, പൊതുയോ​ഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. പൊതുയോ​ഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്. 500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു. കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും. ഡിസംബര്‍ 7 വൈകുന്നേരം 6 മുതല്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു. അതേസമയം, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു –…

Read More

നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍; ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു

ജയിലിലെ നിരാഹാര സമരവും അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നും ജാമ്യം നിഷേധിച്ചതോടെയാണ് പിന്മാറ്റം. അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. നിരാഹാരമിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഫോണും ലാപ്‌ടോപ്പിന്റെ പാസ്‌വേര്‍ഡും നല്‍കിയില്ല. ഫോണ്‍ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി…

Read More

കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായി; പരാതി നൽകി മുസ്ലിം ലീഗ്

പരാതിയുമായി മുസ്ലിം ലീഗ്. വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് ആക്ഷേപം. കോഴിക്കോട് കോർപ്പറേഷനിലെ 24 ഡിവിഷനുകളിൽ ഏണി ചിഹ്നം ചെറുതായെന്നാണ് പരാതി. 58ാം വാർഡായ മുഖദാറിലെ സ്ഥാനാർത്ഥിയുടെ ചിഹ്നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നൽകി. അമ്പത്തി അഞ്ചാം വാർഡിൽ ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രമാണെന്നും ആക്ഷേപം. അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പോര് തുടരുകയാണ് യുഡിഎഫും എൻഡിഎയും.സിപിഐഎമ്മും. പിണറായി…

Read More

ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി; ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്‍

ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി. ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്‍. ദിവസങ്ങള്‍ക്ക് ശേഷം ദര്‍ശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടിരുന്നു. വരും മണിക്കൂറുകളിലും തിരക്ക് കൂടും. അവധിദിവസമായ നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. പുല്ലുമേടു വഴിഎത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ മാത്രം 3600 പേര്‍ ഇതുവഴി സന്നിധാനത്തെത്തി. സ്‌പോട് ബുക്കിംഗ് 5000ത്തില്‍ നിന്നും 10000മായി വര്‍ധിപ്പിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന്…

Read More

രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി…

Read More

കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി. രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍ രക്ഷപ്പെട്ടത്…

Read More

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് അരിഷ്ടക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. കടയ്ക്കൽ മണലുവട്ടം സ്വദേശി 70 കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.

Read More