Headlines

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു; സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും, പി പി ദിവ്യ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി പി പി ദിവ്യ. നിയമപോരാട്ടം അവസാനിപ്പിക്കരുത്.തുടരുക.. സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും… പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു…. ഭയം തോന്നുന്നില്ലേ.. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു…ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്കു അവൾ കടന്നു വന്നത്.. മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്..
നിയമപോരാട്ടം അവസാനിപ്പിക്കരുത്…തുടരുക.. സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും..

രാജ്യത്ത് തന്നെ ഏറെ ചർച്ച ചെയ്ത കേസിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിപ്രഖ്യാപനം . കൊച്ചി നഗരത്തിൽ യുവനടിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം പ്രേസിക്യൂഷന് തെളിയിക്കാനായില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ, പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വിജീഷ് വി പി, വടിവാൾ സലിം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ദിലീപിനെ കൂടാതെ ഏഴാംപ്രതി ചാർലി തോമസ്, സനിൽകുമാർ, ശരത് എന്നിവരെയും വെറുതെ വിട്ടു. ദിലീപിനെ പൊലീസ് വേട്ടയാടിയെന്നാണ് അഭിഭാഷകൻ ബി രാമൻപിള്ളയുടെ പ്രതികരണം.

അതേസമയം, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ആറ് പ്രതികളെയും തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു.