Headlines

ബംഗാള്‍ ഗവര്‍ണറുടെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസ് നേതൃത്വത്തിനെതിരെ സിവി ആനന്ദബോസ്

എന്‍ എസ് എസ് നേതൃത്വത്തിന് എതിരെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ്. ഗവര്‍ണറായി ചുമതല ഏല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന് ഡോ. സി വി ആനന്ദ ബോസ് ആരോപിച്ചു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുംആലോചിക്കാതെയാണ് സിവി ആനന്ദ ബോസിന്റെ പ്രതികരണം എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. (cv ananda bose criticism against NSS leadership).ഗവര്‍ണര്‍ ആകും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ അനുവദിച്ചില്ലെന്നാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസിന്റെ വെളിപ്പെടുത്തല്‍. ഗവര്‍ണര്‍ ആയി നിയമിതനായ കാര്യം ആദ്യം അറിയിച്ച വ്യക്തികളില്‍ ഒരാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ആസ്ഥാനത്തെത്തിയ തന്നെ സ്വീകരിച്ചു, മടക്കി യാത്ര അയച്ചു. എന്നാല്‍ മന്നം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം സംസാരിച്ചില്ല. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയെന്നത് എല്ലാ സമുദായ അംഗങ്ങളുടേയും അവകാശമാണെന്നും, ആരോടെയും കുത്തകാവ കാശം അല്ലെന്നും പറഞ്ഞ ഡോ. സി വി ആനന്ദ ബോസ്, ഡല്‍ഹിയില്‍ മന്നം സ്മാരകം നിര്‍മിക്കാന്‍ തന്റെ ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തു. എന്നാല്‍ പുഷ്പാര്‍ച്ചനയുടെ അവസരം നിഷേധിച്ചിട്ടില്ലെന്നും ആലോചിക്കാതെയാണ് സിവി ആനന്ദ ബോസിന്റെ പ്രതികരണം എന്നും സുകുമാരന്‍ നായര്‍ ആരോപണത്തിന് മറുപടി പറഞ്ഞു.