തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. (tamil nadu govt offer Rs 3,000 cash with Pongal gift package)അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി നടന്‍ രജനീ കാന്ത് രംഗത്തെത്തി. എം കെ സ്റ്റാലിന്‍ സ്‌നേഹവും മനസാക്ഷിയുമുള്ള നേതാവെന്ന് രജനീകാന്ത് പറഞ്ഞു. എവിഎം ശരവണന്റെ സ്മരണാര്‍ത്ഥം നടത്തിയ പരിപാടിയിലായിരുന്നു പരാമര്‍ശം.തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് രംഗത്തെത്തി. ഏപ്രിലില്‍ ബി ജെ പി – എ ഐ ഡി എം കെ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഉദയനിധിയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ല. ഡി എംകെയുടെ കുടുംബ വാഴ്ച അവസാനിപ്പിക്കണം. പുതുക്കോട്ടയിലെ ബി ജെ പി പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം.ഡിഎംകെയുടേത് അഴിമതി സര്‍ക്കാരെന്നും തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതം, പിന്നൊരു പൊങ്കല്‍ കിറ്റും; തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍






