അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ

അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. പ്രാർത്ഥനയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ പെരുമാറുന്ന നടി സുധ ചന്ദ്രന്‍റെ വിഡിയോ വൈറൽ. മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. വിഡിയോയിൽ നടി വല്ലാതെ നിലവിളിക്കുന്നതായും സ്വയം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതായും കാണാം….

Read More

ഒറ്റപ്പാലത്ത് വിദ്യാർഥി അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടി; ഗുരുതര പരുക്ക്

പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ശ്രീഹർഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

അബുദാബിയില്‍ വാഹനാപകടം; സഹോദരങ്ങൾ ഉൾപ്പടെ 4 മലയാളികള്‍ മരിച്ചു

അബുദബിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ ആയ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികള്‍ മരിച്ചു. അഷസ് (14), അമ്മാർ (12), അയാഷ് (5), ഇവരുടെ വീട്ടിൽ ജോലിക്കായെത്തിയ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറ എന്നിവരാണ് മരിച്ചത്. കോഴിക്കോട് , മലപ്പുറം സ്വദേശികളാണ്. ഒരു ഫെസ്റ്റിവലിൽ പങ്കെടുത്ത് സൗദിയിലേക്ക് മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ പരുക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: പട്ടികയിലെ മേധാവിത്വം വിട്ടുകൊടുക്കാതെ ആര്‍സനല്‍; ടേബിളില്‍ രണ്ടാമതെത്തി മാര്‍ട്ടിനസിന്റെ ആസ്റ്റണ്‍ വില്ല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന് ജയം. ബൗണ്‍മൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കളിയുടെ പത്താം മിനിറ്റില്‍ ഇവാനില്‍സണിലൂടെ ബൗണ്‍മൗത്ത് മുന്നിലെത്തിയെങ്കിലും തൊട്ടുപിന്നാലെ പതിനാറാം മിനിറ്റില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ഡോസ് സാന്റോസിലൂടെ ആര്‍സനല്‍ സമനില പിടിച്ചു. തുടര്‍ന്ന് 54-ാം മിനിറ്റിലും 71-ാം മിനിറ്റിലും ഇംഗ്ലീഷ് താരം ഡെക്ലയ്ന്‍ റൈസിന്റെ ഇരട്ടഗോളുകളില്‍ ഗണ്ണേഴ്‌സ് വിജയമുറപ്പിച്ചു. തുടര്‍ച്ചയായ ആറാം ജയത്തോടെ 48 പോയിന്റുമായി ഇപിഎല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍. 20 മത്സരങ്ങളില്‍ നിന്നാണ് 48 പോയിന്റ്…

Read More

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതം, പിന്നൊരു പൊങ്കല്‍ കിറ്റും; തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. (tamil nadu govt offer Rs 3,000 cash with Pongal gift package)അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി…

Read More

മറ്റത്തൂരിൽ ടെസ്സി ജോസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; പൂർണമായും കെപിസിസിയ്ക്ക് വഴങ്ങില്ലെന്ന് വിമതനേതാവ് ടി എം ചന്ദ്രൻ

തൃശ്ശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് രാജിവെക്കില്ലെന്ന് വിമത നേതാക്കൾ. ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവച്ച് പ്രശ്നം പരിഹരിക്കാൻ ആയിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റ് ആയ സ്വാതന്ത്ര്യസ്ഥാനാർഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കി.പാർട്ടി നിർദേശം പാലിച്ച് വൈസ് പ്രസിഡന്റ് നൂർ ജെഹാൻ രാജിവെക്കുകയും ചെയ്തിരുന്നു. അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാൻ ആകും ഇനി കോൺഗ്രസ് നീക്കം. പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും വിമതർ ഉറപ്പു പറയുന്നില്ല എന്നത് പ്രശ്നങ്ങൾ…

Read More

വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; 2 പേർക്ക് കുത്തേറ്റു

തിരുവനന്തപുരം വർക്കലയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റത്. ഇരുവർക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

ഘടകകക്ഷികളെ പിണക്കേണ്ട, സമുദായ സംഘടനകളേയും ഒപ്പം കൂട്ടണം; കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍

യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍. പരാമവധി സാമുദായിക നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. (details of discussion in kpcc meeting| congress)കൂടുതല്‍ സീറ്റ് ആവശ്യം ഉള്‍പ്പെടെ മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കാനിരിക്കെ ലീഗിനും പ്രതീക്ഷ നല്‍കുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ടുപോകണമെന്നാണ് ഉയര്‍ന്നുവന്ന…

Read More

കാമറൂൺ തന്നെ എന്നും ബോക്സോഫീസിൽ രാജാവ് ; 1 ബില്യൺ ക്ലബ്ബിൽ കയറി കാമറൂണിന്റെ അവതാർ 3

തുടർച്ചയായി മൂന്നാമത്തെ അവതാർ ചിത്രവും 1 ബില്യൺ ഡോളർ കളക്ഷനിൽ എത്തിച്ച് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. സമ്മിശ്ര പ്രതികരണങ്ങൾ ആയിരിക്കുന്നിട്ടും ചിത്രം കാണാൻ തിയറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എന്നതിന് കുറവില്ല എന്ന് തെളിയിക്കുന്നതാണ് റിലീസ് ചെയ്ത് 15 ദിവസമായപ്പോഴേക്കും ചിത്രത്തിന് ബ്രഹ്‌മാണ്ഡ കളക്ഷൻ നേടാൻ സാധിച്ചത്. അവതാർ : വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന്റെ കഥ തന്നെയാണ് മൂന്നാം ഭാഗമായ ഫയർ ആൻഡ് ആഷിലും, പ്രമേയപരമായി വ്യത്യസ്തത ഒന്നും തന്നെയില്ല എന്നതായിരുന്നു ചിത്രത്തിന് നേരെ ആഗോള…

Read More

അടിച്ചോ കോടി? അറിയാം സമൃദ്ധി ലോട്ടറി സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. വൈക്കത്ത് ആന്‍സി ആന്റണി എന്ന ഏജന്റ് വിറ്റ MO 527820 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഈ തുക സ്വന്തമാക്കിയത് ഇരിഞ്ഞാലക്കുടയില്‍ എം ജയ്‌സണ്‍ എന്ന ഏജന്റ് വിറ്റ MU 723450 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ മാനന്തവാടിയില്‍ ജോജി മോന്‍…

Read More