അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥനയ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ
മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്.
പ്രാർത്ഥനയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ പെരുമാറുന്ന നടി സുധ ചന്ദ്രന്‍റെ വിഡിയോ വൈറൽ. മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. വിഡിയോയിൽ നടി വല്ലാതെ നിലവിളിക്കുന്നതായും സ്വയം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതായും കാണാം. സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ ആശങ്കയിലായിരിക്കുകയാണ്.
വെള്ള സാരി ധരിച്ച് തലയിൽ കെട്ടുമായി നിൽക്കുന്ന സുധയെ ആണ് വിഡിയോയിൽ കാണുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട നടിയെ പലരും ചേർന്ന് പിടിച്ച് നിർത്താൻ ശ്രമിക്കുകയാണ്. അതിനിടെ തന്നെ തടയാൻ ശ്രമിക്കുന്ന ഒരാളുടെ കയ്യിൽ നടി കടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോയ്ക്ക് താഴെ ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്.







