അബുദബിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ ആയ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികള്‍ മരിച്ചു. അഷസ് (14), അമ്മാർ (12), അയാഷ് (5), ഇവരുടെ വീട്ടിൽ ജോലിക്കായെത്തിയ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറ എന്നിവരാണ് മരിച്ചത്. കോഴിക്കോട് , മലപ്പുറം സ്വദേശികളാണ്. ഒരു ഫെസ്റ്റിവലിൽ പങ്കെടുത്ത് സൗദിയിലേക്ക് മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ പരുക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
അബുദാബിയില്‍ വാഹനാപകടം; സഹോദരങ്ങൾ ഉൾപ്പടെ 4 മലയാളികള്‍ മരിച്ചു






