മീ ടു ആരോപണത്തിൽ കേസ്: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സൂചന

  മീ ടു ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ കൊച്ചിലെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അനീസ് അൻസാരി വിദേശത്തേക്ക് കടന്നതായി സൂചന. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ അനീസ് ദുബൈയിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിൽ പോലീസ് പരിശോധന നടത്തി വിവാഹ മേക്കപ്പിനിടെ ഇയാൾ മോശമായി പെരുമാറിയെന്നാണ് യുവതികളുടെ പരാതി. മൂന്ന് യുവതികളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്. നേരത്തെ ഇവരുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങൾ വന്നതിന് പിന്നാലെ…

Read More

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു….

Read More

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിലായി. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വർണമാണ് ഇരുവരിൽ നിന്നുമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.   അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അസീബ് സ്വർണം കടത്താൻ ശ്രമിച്ചത്. ജസീല ക്യാപ്സൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്….

Read More

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് ഗോവിന്ദപുരത്ത് ബസില്‍ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കള്‍. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. (Deepak’s suicide ; Relatives demand murder charge against the woman).കൊലക്കുറ്റം തന്നെ ചുമത്തണം. കൊലപാതകം തന്നെയാണല്ലോ നടന്നത്. കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. ഞങ്ങള്‍ക്ക് പോയത് ഒരു അനുജനെയാണ്. ആ അമ്മയ്ക്കും അച്ഛനും ആകെ ഒരു മകനാണുള്ളത് – ബന്ധുക്കള്‍…

Read More

പിൻഗാമി തന്‍റെ മരണശേഷം, ചൈന തീരുമാനിക്കാന്‍ വരേണ്ട’; ദലൈലാമ

തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്ന് ദലൈലാമ. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അത്തരമൊരു അധികാരമില്ല. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂവെന്നും ദലൈലാമ വ്യക്തമാക്കി. ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗിന്റെ പ്രതികരണം. തന്‍റെ അനുയായികള്‍ ടിബറ്റൻ ബുദ്ധ പാരമ്പര്യം തുടര്‍ന്നുപോരുന്നവരില്‍ നിന്നും ലാമയ്ക്കായുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാമെന്നും പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം പുറത്തുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാമയുടെ…

Read More

വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും. സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് വാക്‌സിൻ ഇന്നെത്തുമെന്ന് വിവരമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്നു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കൊണ്ടാണ് ഇന്നലെ വാക്‌സിനേഷൻ പൂർണമായും മുടങ്ങാതിരുന്നത്. ചില ജില്ലകളിൽ കുറച്ച് ഡോസ് കൊവാക്‌സിൻ മാത്രം ബാക്കിയുണ്ട്. എറണാകുളം മേഖലാ കേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് നാല് ലക്ഷം ഡോസും വാക്‌സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി…

Read More

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ…

Read More

“രാഷ്ട്രീയം ലക്ഷ്യമല്ല ‘അമ്മ’യിൽ മാറ്റങ്ങൾ കൊണ്ടുവരും”; ദേവൻ

അമ്മ (AMMA) താരസംഘടനയിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് നടൻ ദേവൻ. സംഘടനയിലെ ആരോപണവിധേയരായ അംഗങ്ങളെ പുറത്താക്കാനുള്ള നടപടികൾ ജനറൽ ബോഡിയിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സ്ഥാനാർത്ഥിത്വത്തെ സംഘപരിവാർ മുഖമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വെറും മണ്ടത്തരമാണെന്ന് ദേവൻ പറഞ്ഞു. സംഘടനയിൽ വരുന്ന ആർക്കും രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. താൻ ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അമ്മയിലേക്ക് വരുമ്പോൾ രാഷ്ട്രീയമല്ല അജണ്ട. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുക ദേവൻ പറഞ്ഞു. ശ്വേതാ…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയായി. ഡീസലിന് 91.88 രൂപയായി. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമായി

Read More

രണ്ടാം ദിനം വീണത് 15 വിക്കറ്റുകൾ; ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസ് വിജയലക്ഷ്യം

  ബംഗളൂരു പിങ്ക് ബോൾ ടെസ്റ്റിൽ ശ്രീലങ്കക്ക് 447 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയിർ ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 143 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. മൂന്ന് ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നിൽക്കെ ലങ്കക്ക് ഇനി ജയിക്കാൻ 419 റൺസ് കൂടി വേണം. ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായി മാറുകയാണ് ബംഗളൂരുവിലെ പിച്ച്. ഒന്നാം…

Read More