ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ…

Read More

വാളയാർ ആൾക്കൂട്ട കൊല; ‘സംഘപരിവാറിന്റെ തലയിൽ കെട്ടിവെക്കാൻ CPIM- കോൺഗ്രസ് ശ്രമം’; സി കൃഷ്ണകുമാർ

വാളയാർ ആൾക്കൂട്ട കൊലയെ ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. എംബി രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവന നടത്തി. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് കോൺഗ്രസുകാരെന്നും സി കൃഷ്ണകുമാർ പറഞ്ഞു. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നത്. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നതെന്ന് സി കൃഷ്ണകുമാർ…

Read More

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവന്നിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. രണ്ടാഴ്ച…

Read More

‘നീതിയാണ് വലുത്, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനം, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കായി പോരാട്ടം തുടരും’: സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ…

Read More

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാർട്ടിയിലാണ് ചേർന്നത്. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു. എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസ്സിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന…

Read More

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം 1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക…

Read More

സർക്കാരിന് ആശ്വാസം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

  ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഇതോടെ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാൻ സാധിക്കും. ഗവർണർ ഒപ്പിട്ടതോടെ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് സർക്കാർ…

Read More

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം : ധരാലിയില്‍ രക്ഷാദൗത്യം ഇന്നും തുടരും

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ഉണ്ടായ ധരാലിയില്‍ രക്ഷാ ദൗത്യം ഇന്നും തുടരും. 60ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. മേഖലയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ശ്രമം. അതേസമയം, ഉത്തരകാശിയില് റെഡ് അലേര്‍ട്ട് തുടരുകയാണ്. എൻഡിആർഎഫ് , ഐടിബിപി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനവും സ്ഥിതിഗതികളും വിലയിരുത്തി. ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന്…

Read More

വിമാനത്താവളത്തില്‍ വെടിയുതിര്‍ത്ത് യാത്രക്കാരന്‍, വെടിപൊട്ടിയത് അബദ്ധത്തില്‍; തോക്കുടമ പൊലീസ് കസ്റ്റഡിയിലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം

വാരാണസി വിമാനത്താവളത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പ്. തോക്കുടമ കമലേഷ് കേദര്‍നാഥ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അന്വേഷണം നടത്തുന്നു. ലൈസന്‍സുള്ള തോക്ക് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. പിസ്റ്റളും 21 വെടിയുണ്ടകളും യാത്രക്കാരന്‍ കൊണ്ടുവന്നു. പരിശോധന നടത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. രോഹിത് രാജ്, സമുന്‍ കുമാരി എന്നീ സ്വകാര്യ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9:30-ഓടെയാണ്…

Read More

ഇന്ത്യൻ ജെൻ Z വിപ്ലവത്തിന്റെ വിജയം! ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; CJPയ്ക്ക് വഴങ്ങി കേന്ദ്രം, രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി

  CJPയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതോടെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്.     സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച…

Read More