അസർബൈജാൻ രാഷ്ട്ര തലവൻ ഇൽഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തി വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ജൂൺ 18-ന് ഉച്ചകഴിഞ്ഞ്, ബാക്കുവിലെ കോക്കസസ് മേഖലയിലെ ഷെയ്ഖ് ഉൽ-ഇസ്ലാം അല്ലാഹ്ഷുകൂർ പാഷസാദെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ജൂൺ പതിനഞ്ചു മുതൽ പത്തൊൻപതു വരെയായിരുന്നു അസർബൈജാൻ സന്ദർശനം.
രാജ്യത്തെ അപ്പസ്തോലിക പ്രിഫക്റ്റ് മോൺസിഞ്ഞോർ വ്‌ലാദിമിർ ഫെകേതെ, അസർബൈജാൻ സ്ഥാനപതി ഇൽഗാർ മുഖ്തറോവ്, പ്രാദേശിക ക്രൈസ്തവ-യഹൂദ സമൂഹങ്ങളുടെ പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 2002-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ സന്ദർശനവും 2016-ൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനവും കർദിനാൾ അനുസ്മരിച്ചു. ഈ സന്ദർശനങ്ങളും, മറ്റു സംരംഭങ്ങളും, ഇരു വിഭാഗങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കിയതായി കർദിനാൾ ചൂണ്ടിക്കാട്ടി.
സമാധാനവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി സഹിഷ്ണുതയുടെയും ബഹുസാംസ്കാരികതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്,ഹെയ്ദർ അലിയേവ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടന്നു.








