മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്; 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് സഭയില്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്. 262 കോടി രൂപ സഞ്ചിതഫണ്ടിലേക്ക് ക്രമരഹിതമായി മാറ്റിയെന്നാണ് കണ്ടെത്തല്‍. 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് നിമയസഭയില്‍ വച്ചു. (CAG report says Irregularities in CMDRF) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 262.06 കോടി ക്രമരഹിതമായി വകമാറ്റിയതായാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിന് ഈ തുക ഉപയോഗിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 3511. 62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകള്‍ കൂടി ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. 45 ഗ്രാന്റുകൾ നൽകിയ…
