വാളയാർ ആൾക്കൂട്ട കൊലയെ ബിജെപിയുടെയും സംഘപരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. എംബി രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവന നടത്തി. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് കോൺഗ്രസുകാരെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നത്. കൊണ്ടോട്ടി രാജേഷ് മാഞ്ചി , അട്ടപ്പാടി മധു കേസിൽ ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചത്തലം വരുന്നതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. നിലവിൽ അറസ്റ്റിലായ അഞ്ചു പ്രതികൾക്ക് പുറമെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മർദ്ദിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, വിപിൻ എന്നിവർ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നാലാം പ്രതി ആനന്ദൻ സിഐടിയു പ്രവർത്തകനാണ്.
ആൾക്കൂട്ടക്കൊലയിൽ അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. മർദ്ദിച്ചവരിൽ കൂടുതൽ പേരെ പിടികൂടാൻ ആദ്യദിവസങ്ങളിൽ പൊലീസിന് കഴിഞ്ഞില്ലെന്ന് കണ്ടെത്തൽ. ഇവർ നാടുവിട്ടതായി സംശയമുണ്ട്. കൂടുതൽ പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിനായില്ല. അതേസമയം വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മരിച്ച രാം നാരായണിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കും. തൃശൂർ മെഡിക്കൽ കോളജിൽ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്.







