Headlines

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു

തുടർച്ചയായ നാലാമത്തെ ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്നുയർന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ധനവില വർധിപ്പിക്കാൻ ആരംഭിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 40.07 പൈസയും ഡീസലിന് 79 പൈസയും വർധിച്ചു മുംബൈയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. കോഴിക്കോട് പെട്രോളിന് 81.93 രൂപയും ഡീസലിന് 75.42 രൂപയുമായി  

Read More

പി.എസ്.സി.യെ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയമന ശിപാർശ ചെയ്യുന്നതിൽ പി.എസ്.സിക്ക് വലിയ പങ്കാണുള്ളത്. പി.എസ്.സി.എംപ്ലോയീസ് യൂണിയൻ 48 മത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ തസ്തികകൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. 2016 മുതൽ നിയമനകാര്യത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.നിയമന നിരോധനം കേരളത്തിലില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പി.എസ്.സി.യെ…

Read More

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് CPI

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ…

Read More

അങ്കമാലിയിൽ ജോസ് തെറ്റയിൽ; ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജെ ഡി എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റാണ് ഇത്തവണ എൽ ഡി എഫിൽ ജെഡിഎസിന് ലഭിച്ചത്. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുന്നത് കോവളത്ത് നീലലോഹിതദാസ നാടാർ സ്ഥാനാർഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർഥിയാകും.

Read More

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും. സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്….

Read More

ആകാശത്തേക്ക് വ്യാപകമായി വെടിവച്ചു; പാകിസ്താനിൽ സ്വാതന്ത്ര്യദിനാഘോഷം അതിരുവിട്ടു, 3 പേർ മരിച്ചു

പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ അതിരുവിട്ടു. 3 പേർ മരിച്ചു. 64 പേർക്ക് പരുക്ക്. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വ്യാപകമായി വെടി വെച്ചതാണ് അപകടത്തിന് ഇടയാക്കിയത്.വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് മൂന്നുമരണം സംഭവിച്ചത്. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റ് അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍…

Read More

മാണി സാര്‍ പേരിട്ടത് ജോസ്, പ്രവൃത്തി യൂദാസിന്റേത്; ഷാഫി പറമ്പില്‍

കൊച്ചി: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ പരിഹാസവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി…

Read More

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു, മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മൂന്നാംതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവെടിയരുത്. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതാവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും. അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഉയർന്നുവന്നിട്ടുള്ള ചർച്ച മൂന്നാംതരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. പ്രാഥമിക കർത്യവ്യം ജീവൻ രക്ഷിക്കലാണ്. രോഗബാധ എത്രത്തോളമുയരാമെന്ന് രണ്ടാം തരംഗം മനസ്സിലാക്കി തന്നു വാക്‌സിനെടുത്താൽ ഒരു…

Read More

ഇടത് എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിഡിയോ; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

വിവാദ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട് കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍ എന്നിവരാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഇടത് എംഎല്‍എമാരെ സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വാര്‍ത്തയെ തുടര്‍ന്ന് മാനഹാനി ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് ഷാജഹാന്‍ തന്റെ യൂട്യൂബ് ചാനലില്‍ സിപിഐഎം വനിതാ നേതാവിനേയും എറണാകുളത്തെ…

Read More