ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്

മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണ മെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്ന് വിജയ്ക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്. വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല….

Read More

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി; രണ്ട് പേർ കോഴിക്കോട്

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതിൽ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറമ്പിൽ സ്വദേശി രവീന്ദ്രൻ(69), വയനാട് കൊന്നച്ചാൽ സ്വദേശി ജോസഫ്(85) എന്നിവരാണ് കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പുത്തൻകുരിശിലും തൃപ്പുണിത്തുറയിലും നേരത്തെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. പുത്തൻകുരിശ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി വി പൗലോസാണ് മരിച്ചത്. 81 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്നു. ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃപ്പുണിത്തുറ പറവൂർ സ്വദേശി സുലോചന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിരിക്കെയാണ്…

Read More

ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്: വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി…

Read More

കോഴിക്കോട് ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 388, ടി.പി.ആര്‍ 9.58% 

ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 5 പേർക്കും സമ്പര്‍ക്കം വഴി 524 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 388 പേര്‍ കൂടി രോഗമുക്തി നേടി. 9.58ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

സഞ്ജിത്ത് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും

  ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുന്നത് നവംബർ 15നാണ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ്…

Read More

ഡുപ്ലെസിസിനായി ബാംഗ്ലൂർ ഏഴ് കോടി മുടക്കിയത് വെറുതെയല്ല; ആർ സി ബിയുടെ നായകനായേക്കും

  ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഫാഫ് ഡുപ്ലെസിസ്. ചെന്നൈയുടെ കിരീട നേട്ടങ്ങളിലെല്ലാം വ്യക്തമായ മുദ്രയും അദ്ദേഹം പതിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമൻ കൂടിയായിട്ടും ഇത്തവണ ഡുപ്ലെസിസിനെ നിലനിർത്താൻ ചെന്നൈ തയ്യാറായിരുന്നില്ല. സി എസ് കെ വിട്ടൊഴിഞ്ഞപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഏഴ് കോടി രൂപക്കാണ് ഡുപ്ലെസിസിനെ ആർ സി ബി സ്വന്തമാക്കിയത്. കോഹ്ലി രാജിവെച്ചതോടെ പുതിയ ഒരു നായകനെ തേടിക്കൊണ്ടിരിക്കുന്ന ആർ സി ബിക്ക് ഡുപ്ലെസിസിന്റെ വരവ് ആശ്വാസം കൂടിയാണ്….

Read More

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാഞ്ഞങ്ങാട് യുവാവ് ആത്മഹത്യ ചെയ്തു

  ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളുടെ ഭാര്യ കാമുകനൊപ്പം പോയത്. അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് കണ്ടെത്തി. യുവതിയോട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ വിനോദ് ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Read More

INCOMING & OUTGOING CALL RECORDER

This is a perfect all in one recorder with features like Call Recording, Voice Recording, Screen Recording and Video Recording. Video Recording you can do in background which is so perfect for secret recording. Because all you can see is all black on the screen but it is recording actually. All call recording automatically. Our…

Read More

ഡിസംബർ 8ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ട് (ചൊവ്വാഴ്ച) ‘യാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അന്നേദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും…

Read More

ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4531 പേർക്ക്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 2737 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 820 പേർക്കാണ് രോഗം അതിൽ 721 പേർക്കും സമ്പർക്കമാണ് . മലപ്പുറം 351, കാസർകോട് 319, എറണാകുളം 333 തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം…

Read More