സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും…

Read More

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തരുതെന്ന് കേന്ദ്രം; പുതിയ മാർഗനിർദേശം

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന ആഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണപ്രദേശങ്ങൾക്കോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി രാത്രികാലങ്ങളിൽ കർഫ്യൂ പോലെ പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തരുത്.  

Read More

പകരക്കാരനായി വന്ന് ചഹല്‍ കത്തിക്കയറി; നടരാജനും സൂപ്പര്‍:ആദ്യ ടി20 ഇന്ത്യക്ക്

കണ്‍കഷന്‍ സബ്റ്റിറ്റൂട്ടായി കളിച്ച് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും കത്തിക്കയറിയപ്പോള്‍ കംഗാരുപ്പട ചാരമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിക്കുകയായിരുന്നു. നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി20യിലെയും അരങ്ങേറ്റം നടരാജന്‍…

Read More

ചീയമ്പത്ത് നിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി

പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.

Read More

സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ് : ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ്, ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കുടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി പുറത്ത്. ശിവശങ്കര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. ജോയിന്റ് ലോക്കര്‍ തുറന്ന ശേഷം പണം നിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങള്‍ മൊഴിയില്‍ വിശദീകരിക്കുന്നുണ്ട്. ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കര്‍ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം…

Read More

കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ താനല്ലെന്ന് പ്രതി നിധിൻ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനും കൂട്ടുപ്രതിയുമായ നിധിൻ പുതിയ വാദങ്ങളുമായി രംഗത്ത്. ശരണ്യയുടെ കാമുകൻ താനല്ലെന്നും മറ്റൊരാളാണെന്നും നിധിൻ പറയുന്നു   കേസിൽ വീണ്ടും അന്വേഷണം വേണം. സാക്ഷി പട്ടികയിലെ അരുൺ എന്നയാളാണ് ശരണ്യയുടെ കാമുകൻ എന്ന് നിധിൻ വാദിക്കുന്നു. ശരണ്യയും നിധിനും ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് വഴി തിരിച്ചു വിടാനുള്ള പ്രതിയുടെ ശ്രമമാണിതെന്ന് പോലീസ് പറയുന്നു. നിധിന് ഇത്തരം ഹർജി…

Read More

കനറാബാങ്ക് ഭവന-വാഹന വായ്പ മേള വെള്ളിയാഴ്ച

കോഴിക്കോട്: കനറാബാങ്ക് വടകര ബ്രാഞ്ചിലും കോഴിക്കോട് ചാലപ്പുറം ബ്രാഞ്ചിലും ഭവന-വാഹന വായ്പ മേള സംഘടിപ്പിക്കുന്നു. പത്തൊമ്പതാം തിയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ കനറാബാങ്ക് റീട്ടെയില്‍ അസറ്റ് ഹബ്ബിലും (പഴയ സിന്റിക്കേറ്റ് ബാങ്ക്, എടോടി) കോഴിക്കോട് ചാലപ്പുറം കനറാ ബാങ്ക് റീജനൽ ഓഫീസിലുമാണ് (തളി സമൂഹം റോഡ് ചാലപ്പുറം) മേള സംഘടിപ്പിക്കുന്നത്. കനറാബാങ്കിന്റെ ഭവന വായ്പ, വാഹന വായ്പ, മോര്‍ട്ട്‌ഗേജ് ലോണ്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ഭവന വായ്പ ഏറ്റെടുക്കല്‍, മറ്റു…

Read More

ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുദ്യോഗസ്ഥനെ വീട്ടിൽ കയറി കൊലപ്പെടുത്തി

  ഛത്തിസ്ഗഢിൽ നക്‌സലുകൾ പോലീസുകാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി. സുഖ്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്‌സൽ സംഘമാണ് കൃത്യം നടത്തിയത്. വീട്ടിൽ കയറി പോലീസുകാരനെ ബലമായി പിടിച്ചിറക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

Read More

ആലപ്പുഴയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതികളിൽ ഒരാൾ പിടിയിൽ

  ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി വിപിൻലാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിപിൻലാൽ ആക്രമണത്തിന് ഇരയായത്. അതേസമയം കൊലയ്ക്ക് പിന്നില് രാഷ്ട്രീയമില്ലെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറാണാണ് വിപിൻലാൽ. ഒരു പെൺകുട്ടിക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിഷയത്തിൽ വിപിൻലാലും പ്രതികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. പ്രതികളിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പൂച്ചാക്കൽ സ്വദേശി സുജിത്താണ് പിടിയിലായത്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.

Read More

വയനാട്ടിൽ 220 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977 സാമ്പിളുകളില്‍ 82601 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79173 നെഗറ്റീവും 3428 പോസിറ്റീവുമാണ്

Read More