പത്തനംതിട്ട: സംസ്ഥാനത്ത് ഉടനീളം അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ആരോഗ്യ, ശിശുക്ഷേമ മന്തി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.
2009ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.