നരവനെ പുസ്തകവും കാരവാന് ലേഖനവും: വീണ്ടും ലേഖനവുമായി ലോക്സഭയിലെത്തി രാഹുല്; രാഹുലിന്റെ അവസരം നിഷേധിച്ച് സ്പീക്കര്; സഭയില് ബഹളം
എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി ഇന്നും ലോക്സഭയിലെത്തി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. രാഹുല് ലേഖനം സ്പീക്കര്ക്ക് നല്കി. രാഹുലിനെ ലേഖനം വായിക്കുന്നതില് നിന്ന് ഇന്നും ഭരണപക്ഷം തടഞ്ഞു. ലേഖനത്തെക്കുറിച്ച് ഉള്പ്പെടെ സംസാരിക്കാനുള്ള രാഹുലിന് അവസരം നിഷേധിച്ച് സ്പീക്കര് നന്ദി പ്രമേയ ചര്ച്ച തുടര്ന്നതോടെ പ്രതിപക്ഷ അംഗങ്ങള് ശക്തമായ പ്രതിഷേധമുയര്ത്തി. ബഹളത്തെ തുടര്ന്ന് സഭ നിര്ത്തിവെച്ചു. (Rahul Gandhi stopped from reading out Caravan article in Parliament).കരസേന മുന് മേധാവി എം…
