Headlines

കോഴിക്കോട് കൊവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണം

കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗവും പ്രമേഹവും വൃക്ക രോഗവും ഇവർക്കുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 84 മരണങ്ങളാണ് ഇന്നലെ വരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

Read More

കെ റെയിൽ പദ്ധതിക്കെതിരെ കലക്ടറേറ്റുകൾക്ക് മുന്നിൽ 18ന് യുഡിഎഫിന്റെ ജനകീയ മാർച്ച്

  കെ റെയിൽ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) യു.ഡി.എഫ് പ്രതിഷേധം ഡിസംബർ 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാർച്ചും ധർണയും നടത്തുന്നത്. ജനകീയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ കെ.പി.സി.സി പ്രസിഡന്റ് കെ…

Read More

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ…

Read More

അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു

ദില്ലി: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ്…

Read More

ഇറാന്‍-യുഎസ് കരാര്‍ ഇസ്രയേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ

  ജനീവ: ഇറാന്‍-യുഎസ് കരാര്‍ ഇസ്രയേലിന് ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ. ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് അറിയിച്ചു കൊണ്ടാണ് ഇസ്രയേല്‍ അംബാസഡർ ഡാനി ഡെനോണ്‍ രംഗത്തെത്തിയത്. ‘ധാരാണ പത്രത്തിലൂടെ ട്രംപ് ഇറാന് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. അന്തിമ കരാറില്‍ ഇതുവരെയും എത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ചട്ടക്കൂടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയത്. നമ്മള്‍ ഇനിയും കാത്തിരിക്കേണടതുണ്ട്’; എന്നാണ് ഇസ്രയേല്‍ അംബാസഡർ പറഞ്ഞത്.സമാധാന കരാറിലെത്തിയിട്ടും ഇറാനെതിരെ വീണ്ടും…

Read More

‘ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; SITക്ക് തെളിവ് കൈമാറി ഗോവർധൻ

ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവർധൻ മൊഴി നൽകി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെം​ഗളൂവിലും എത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചു….

Read More

കുന്നംകുളം കസ്റ്റഡി മർദനം; പ്രതിഷേധത്തിന് അയവില്ല, കെ സി വേണുഗോപാൽ ഇന്ന് തൃശൂരിൽ

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വീണ്ടും കൊവിഡ് മരണം: ചികിത്സയിൽ കഴിഞ്ഞ കിളിമാനൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാറാണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗകൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നലെ 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രാകരം 267 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

Read More

നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയെന്ന് പഞ്ചായത്തംഗം; രാജമലയിൽ സംഭവിച്ചത് വൻ ദുരന്തമോ

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലിൽ സംഭവിച്ചത് വലിയ ദുരന്തമെന്ന് വാർത്തകൾ. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയെന്നാണ് പഞ്ചായത്തംഗം ഗിരി മാധ്യമങ്ങളോട് പറഞ്ഞത്. ലയങ്ങളിൽ ആളുകൾ താമസിക്കുന്നുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. വലിയ ആശങ്കയാണ് മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് എത്താൻ ആകാത്ത സ്ഥിതിയാണ്. പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം അരമണിക്കൂറിനിള്ളിൽ മേഖലയിൽ എത്തുമെന്ന് വനംവകുപ്പ് അറിയിച്ചു കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടം നടന്നത്. സാധ്യമായതെല്ലാം…

Read More